ചാമ്പ്യൻസ് ലീഗ് നേടിയ ക്ലോപ്പിനെ അഭിനന്ദിച്ച് ബൊറുസിയ ഡോർട്ട്മുണ്ട്

- Advertisement -

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തി ലിവർപൂൾ ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തി. ജർമ്മൻ പരിശീലകനായ ജർഗൻ ക്ലോപ്പിന് ഇത് മൂന്നാം ചാമ്പ്യൻസ് ലീഗ് ഫൈനലായിരുന്നു. കഴിഞ്ഞ സീസണിൽ നഷ്ടപ്പെട്ട കിരീടം ഈ സീസണിൽ തിരിച്ചെടുക്കാൻ ലിവർപൂളിനും ക്ലോപ്പിനും സാധിച്ചു. തങ്ങളുടെ പഴയ കോച്ചിനെ കിരീട നേട്ടത്തിൽ അഭിനന്ദിച്ച് ബൊറുസിയ ഡോർട്ട്മുണ്ട്.

2008 മുതൽ 2015 വരെ ബൊറുസിയ ഡോർട്ട്മുണ്ടിന്റെ പരിശീലകനായിരുന്നു ജർഗൻ ക്ലോപ്പ്. 2010-11 സീസണിൽ ബുണ്ടസ് ലീഗ കിരീടം ഡോർട്ട്മുണ്ടിന് നേടിക്കൊടുക്കാൻ ക്ലോപ്പിനായി. 2011-12 സീസണിൽ ജർമ്മൻ ലീഗും കപ്പും സ്വന്തമാക്കി ഡൊമസ്റ്റിക് ഡബിളും ബൊറുസിയ ഡോർട്ട്മുണ്ടിന് നേടിക്കൊടുക്കാൻ ക്ലോപ്പിന് സാധിച്ചു. 2013 ൽ ഓൾ ജർമ്മൻ ഫൈനലിൽ ബയേണിനോട് പരാജയപ്പെട്ടാണ് ചാമ്പ്യൻസ് ലീഗ് കിരീടം ക്ലോപ്പിനും ഡോർട്ട്മുണ്ടിനും കിരീടം നഷ്ടമായത്.

Advertisement