“അർജന്റീനയ്ക്ക് ഒപ്പം ഒരു കിരീടം നേടിയിട്ട് വിരമിക്കണം എന്നാണ് ആഗ്രഹം” – മെസ്സി

- Advertisement -

അർജന്റീനയ്ക്ക് ഒപ്പം ഒരു കിരീടം നേടിയിട്ട് വിരമിക്കണം എന്നാണ് ആഗ്രഹം എന്ന് സൂപ്പർ താരം ലയണൽ മെസ്സി. ഇപ്പോൾ കോപ അമേരിക്കയ്ക്ക് വേണ്ടി അർജന്റീനയ്ക്ക് ഒപ്പം പരിശീലനം നടത്തുകയാണ് മെസ്സി. നീണ്ട കാലം അർജന്റീനയ്ക്ക് ഒപ്പം കളിച്ചിട്ടും ഒരു കിരീടം വരെ സീനിയർ കരിയറിൽ നേടാൻ മെസ്സിക്ക് ആയിട്ടില്ല. ലോകകപ്പിലും കോപ അമേരിക്കയിലും ഫൈനലിൽ എത്തിയിട്ട് വരെ കിരീടമില്ലാതെ മടങ്ങുക ആയിരുന്നു അർജന്റീനയും മെസ്സിയും.

ഈ കോപ അമേരിക്ക കിരീടം എങ്കിലും നേടണം എന്നാണ് മെസ്സി ആഗ്രഹിക്കുന്നത്. ഒരു കിരീടം നേടിയാൽ വിരമിക്കും എന്ന സൂചനയും മെസ്സി നൽകി. നേരത്തെ കിരീടം ലഭിക്കാത്ത നിരാശയിൽ മെസ്സി വിരമിക്കുകയും അത് കഴിഞ്ഞ് തീരുമാനം പിൻവലിക്കുകയും ചെയ്തിരുന്നു. അർജന്റീനയ്ക്ക് ഒപ്പം കിരീടം നേടാൻ താൻ ശ്രമിച്ചു കൊണ്ടേയിരിക്കും എന്നും ഇവിടെ കളിക്കാൻ താൻ ഇഷ്ടപ്പെടുന്നു എന്നും മെസ്സി പറഞ്ഞു.

Advertisement