ബ്രൂണൊ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം ബ്രൂണൊ ഫെർണാണ്ടസിന് ഇന്ന് ഒരു പ്രത്യേക ദിവസമായിരിക്കും. അദ്ദേഹം ആകും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചാമ്പ്യൻസ് ലീഗ് രാത്രിയിൽ നയിക്കുക. ചാമ്പ്യൻസ് ലീഗിൽ ഇന്ന് പി എസ് ജിയെ നേരിടുമ്പോൾ ബ്രൂണൊ ഫെർണാണ്ടസിനാകും ആം ബാൻഡ് നൽകുക എന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ ഇന്നലെ പറഞ്ഞു. ഇതാദ്യമായാണ് ബ്രൂണൊ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ആം ബാൻഡ് അണിയുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിര ക്യാപ്റ്റൻ ആയ ഹാരി മഗ്വയറിന് പരിക്കേറ്റതാണ് ക്യാപ്റ്റൻ ആം ബാൻഡ് ബ്രൂണൊ ഫെർണാണ്ടസിലേക്ക് എത്താൻ കാരണം. മഗ്വയർ ഇന്ന് ഫ്രാൻസിലേക്ക് യുണൈറ്റഡിനോട് ഒപ്പം യാത്ര ചെയ്തിട്ടില്ല. ഇത് അഭിമാന നിമിഷമാണ് എന്ന് ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു

Previous articleപാരീസിൽ ഇന്ന് സൂപ്പർ പോരാട്ടം!! കണക്ക് തീർക്കാൻ പി എസ് ജി, വിജയം ആവർത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്
Next articleവീണ്ടും ഒരു സൂപ്പർ താരം, ബ്ലാസ്റ്റേഴ്സിന് ഓസ്ട്രേലിയയിൽ നിന്ന് ഒരു അറ്റാക്കിംഗ് താരം