വീണ്ടും ഒരു സൂപ്പർ താരം, ബ്ലാസ്റ്റേഴ്സിന് ഓസ്ട്രേലിയയിൽ നിന്ന് ഒരു അറ്റാക്കിംഗ് താരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ഒരു വിദേശ സൈനിംഗ് കൂടെ പൂർത്തിയാക്കുക ആണ്. ഓസ്ട്രേലിയയിൽ നിന്ന് ആണ് പുതിയ താരം എത്തുന്നത്. ഫോർവേഡായ ജോർദാൻ മുറേ ആണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാറിൽ എത്തിയിരിക്കുന്നത്. 25കാരനായ താരം ഓസ്ട്രേലിയൻ ക്ലബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിൽ നിന്നാണ് താരം എത്തുന്നത്. താരത്തെ റിലീസ് ചെയ്തതായും ഒരു ഇന്ത്യൻ ക്ലബിലേക്ക് താരം പോവുക ആണെന്നും സെൻട്രൽ കോസ്റ്റ് മറൈനേഴ്സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിൽ ഒരു വർഷത്തെ കരാർ ആകും ജോർദാൻ മുറേ ഒപ്പുവെക്കുന്നത്. അവസാന രണ്ടു വർഷമായി സെൻട്രൽ കോസ്റ്റിനു വേണ്ടി തന്നെയാണ് ജോർദാൻ കളിക്കുന്നത്. മുമ്പ് സൗത്ത് കോസ്റ്റ് വെയിൽസിനു വേണ്ടിയും സിഡ്നി ക്ലബായ എ പി ഐ എയ്ക്ക് വേണ്ടിയും ജോർദാൻ കളിച്ചിട്ടുണ്ട്‌. ഇതിനകം അഞ്ചു വിദേശ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തു കഴിഞ്ഞു. വിസെന്റെ ഗോമസ്, ഫകുണ്ടോ പെരേര, സിഡോഞ്ച, കോസ്റ്റ, ഗാരി ഹൂപ്പർ എന്നിവരുടെ സൈനിംഗ് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിചിട്ടുണ്ട്‌.