“മികച്ച പ്രകടനമായിരുന്നു പക്ഷെ ബെൻഫികയെ എഴുതി തള്ളാൻ ആകില്ല” – ഇൻസാഗി

Newsroom

Picsart 23 04 12 11 31 16 160
Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആദ്യ പാദത്തിൽ ബെൻഫിക്കയെ 2-0 ന് തോൽപിച്ച ഇന്റർ മിലാൻ സെമി ഫൈനലിന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. ഈ സീസൺ ഒരു മത്സരം പോലും ചാമ്പ്യൻസ് ലീഗിൽ പരാജയപ്പെടാതിരുന്ന ടീമായിരുന്നു ബെൻഫിക. ഈ വിജയം ഗംഭീരമായിരുന്നു എന്നും എന്നാൽ ഒരു പാദം മാത്രമേ കഴിഞ്ഞുള്ളൂ എന്ന് ഓർക്കണം എന്നും ഇന്റർ മിലാൻ പരിശീലകൻ സിമോൺ ഇൻസാഗി.

ഇൻസാഗി 23 04 12 11 31 29 392

നിക്കോളോ ബരെല്ലയുടെയും റൊമേലു ലുക്കാക്കുവിന്റെയും ഗോളുകളുടെ ബലത്തിൽ ആയിരുന്നു 2-0ന് ഇന്റർ വിജയിച്ചത്. “കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുള്ള മികച്ച പ്രകടനമായിരുന്നു ഇത്, ഈ വിജയം ഞങ്ങൾ ആസ്വദിക്കുന്നു, എന്നാൽ ഇത് ആദ്യത്തെ 90 മിനിറ്റ് മാത്രമാണെന്ന് ഞങ്ങൾക്ക് അറിയാം‌ രണ്ടാം പാദത്തെ കരുതലോടെ മാത്രമെ സമീപിക്കാൻ ആവുകയുള്ളൂ, ”ഇൻസാഗി സ്കൈ സ്പോർട്ട് ഇറ്റാലിയയോട് പറഞ്ഞു.