ചാമ്പ്യൻസ് ലീഗിൽ ഇന്ന് പി എസ് ജി ബാഴ്സലോണ പോര്

Newsroom

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ രണ്ടു വലിയ മത്സരങ്ങൾ ക്വാർട്ടർ ഫൈനലിൽ നടക്കും. പാരീസിൽ നടക്കുന്ന മത്സരത്തിൽ പി എസ് ജി ബാഴ്സലോണയെ നേരിടും. മാഡ്രിഡിൽ നടക്കുന്ന മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ട് അത്ലറ്റിക്കോ മാഡ്രിഡിനെയും നേരിടും. ബാഴ്സലോണയും പി എസ് ജിയും തമ്മിൽ മുമ്പ് ഐതിഹാസിക മത്സരങ്ങൾ ചാമ്പ്യൻസ് ലീഗിൽ നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ മത്സരത്തിൽ ആയിരിക്കും ഇന്ന് ഏവരുടെയും ശ്രദ്ധ.

ചാമ്പ്യൻസ് 24 04 09 22 08 13 459

ചാമ്പ്യൻസ് ലീഗിൽ ഇരു ക്ലബുകളും വലിയ പ്രതീക്ഷയാണ് വെക്കുന്നത്‌. എംബപ്പെ പി എസ് ജിയിൽ കളിക്കുന്ന അവസാന വർഷമായതിനാൽ അവരുടെ ചാമ്പ്യൻസ് ലീഗ് കാത്തിരിപ്പ് അവസാനിപ്പിച്ചിട്ട് ക്ലബ്ബ് വിടാൻ ആകും എംബപ്പെ ആഗ്രഹിക്കുന്നത്‌. ലാലിഗ കിരീടം ദൂരെയാണ് എന്നിരിക്കെ ബാഴ്സലോണയും ചാമ്പ്യൻസ് ലീഗിൽ ആണ് കൂടുതൽ പ്രതീക്ഷകൾ വയ്ക്കുന്നത്.

അത്ലറ്റിക്കോ മാഡ്രിഡും ഡോർട്മുണ്ടും തമ്മിലുള്ള മത്സരവും ഇതുപോലെ ആവേശകരമായിരിക്കും. അത്ലറ്റിക്കോ മാഡ്രിഡ് പ്രീക്വാർട്ടറിൽ ശക്തരായ ഇന്റർ മിലാനെ പരാജയപ്പെടുത്തി ആയിരുന്നു മുന്നേറിയത്. ഡോർട്ട്മുണ്ട് ആകട്ടെ അവർ പ്രീക്വാർട്ടറിൽ പി എസ് വിയെ ആണ് പരാജയപ്പെടുത്തിയത്.

രണ്ടു മത്സരങ്ങളും രാത്രി 12..30നാണ് നടക്കുക. കളി തൽസമയം സോണി ലൈവിൽ കാണാം.