മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു

Newsroom

Picsart 24 04 10 00 43 02 611
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ഡയറക്ടർ ജോൺ മുർട്ടോ സ്ഥാനമൊഴിയുന്നു, ന്യൂകാസിലിൻ്റെ ഫുട്ബോൾ ഡയറക്ടർ ആയ ഡാൻ ആഷ്‌വർത്ത് ചുമതലയേൽക്കുന്നതിന് മുന്നോടിയായാണ് ഈ സ്ഥാനം ഒഴിയൽ. 2013ൽ ഡേവിഡ് മോയ്‌സ് ക്ലബിന്റെ പരിശീലകനായ സമയം മുതൽ ജോൺ മോർട്ടോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്.

മാഞ്ചസ്റ്റർ 24 04 10 00 43 22 659

2016-ൽ ആണ് ഫുട്‌ബോൾ ഡെവലപ്‌മെൻ്റ് ഹെഡ് ആയി സ്ഥാനക്കയറ്റം ലഭിക്കുന്നത്. അതിനു മുമ്പ് അദ്ദേഹം അക്കാദമിയിലും സ്കൗട്ടിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഫുട്ബോൾ ഡയറക്ടർ എന്ന രീതിയിൽ അത്ര മികച്ച ജോലിയല്ല മുർട്ടോ ചെയ്തത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ഈ കാലയളയിൽ മുഴുവൻ പ്രതിസന്ധിയിലൂടെ ആണ് കടന്ന് പോയത്. ക്ലബിൽ പുതിയ ഉടമകളായി എത്തിയ ഇനിയോസ് ഗ്രൂപ്പ് ആണ് മുർട്ടോയെ മാറ്റാൻ തീരുമാനം എടുത്തത്.