സഞ്ജുവിന്റെ രാജസ്ഥാൻ ഇന്ന് ഗുജറാത്തിന് എതിരെ

Newsroom

Picsart 24 04 01 22 49 45 855
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് അവരുടെ അഞ്ചാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ജയ്പൂരിൽ വച്ചാണ് മത്സരം നടക്കുന്നത്. മികച്ച ഫോമിലുള്ള രാജസ്ഥാൻ റോയൽസ് അവരുടെ വിജയം തുടരാനാകും ആഗ്രഹിക്കുന്നത്. ഇതിനുമുമ്പ് അവർ കളിച്ച നാലു മത്സരങ്ങളിൽ നാലും അവർ വിജയിച്ചിരുന്നു.

സഞ്ജു 24 04 09 20 22 02 127

ഗുജറാത്ത് ടൈറ്റൻസ് അത്ര നല്ല ഫോമിൽ അല്ല ഈ മത്സരത്തിലേക്ക് വരുന്നത്. അവർ കളിച്ച അഞ്ചു മത്സരങ്ങളിൽ ആകെ രണ്ടു മത്സരങ്ങൾ മാത്രമേ അവർക്ക് വിജയിക്കാൻ ആയിട്ടുള്ളൂ. സഞ്ജുകിനും ടീമിനും അവരുടെ ഹോം ഗ്രൗണ്ടായ ജയ്പൂരിൽ മികച്ച റെക്കോർഡ് ആണുള്ളത്. ഇതുവരെ അവിടെ കളിച്ച മൂന്ന് മത്സരങ്ങളിലും അവർ മികച്ച വിജയം നേടി.

സഞ്ജു സാംസന്റെ മികച്ച ഫോമും ഒപ്പം ബട്ലർ കഴിഞ്ഞ മത്സരത്തിൽ ഫോമിൽ ആയതും രാജസ്ഥാൻ റോയൽസിന് പ്രതീക്ഷ നൽകുന്നു. ഇനി ജയ്സ്വാൾ കൂടെ ഫോമിൽ ആകാൻ ആണ് രാജസ്ഥാൻ ആരാധകർ കാത്തു നിൽക്കുന്നത്. രാജസ്ഥാന്റെ ബൗളർമാരും മികച്ച ഫോമിലാണ് ഉള്ളത്.

മറുവശത്ത് ഗുജറാത്ത് ടൈറ്റൻസ് അത്ര നല്ല നിലയിൽ അല്ല. ബാറ്റർമാർക്ക് ഇതുവരെ സ്ഥിരത കണ്ടെത്താനാകാത്തത് അവർക്ക് വലിയ തലവേദന ആവുന്നുണ്ട്. മില്ലറിന്റെ പരിക്കും അവർക്ക് ആശങ്ക നൽകുന്നു. അവസാന മത്സരത്തിൽ ആകെ 130 റൺസ് മാത്രമേ ഗുജറാത്ത് എടുത്തിരുന്നുള്ളൂ. രാജസ്ഥാൻ പോയിൻറ് ടേബിൾ ഒന്നാംസ്ഥാനത്തും ഗുജറാത്ത് ഏഴാം സ്ഥാനത്തുമാണ് ഉള്ളത്. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം ജിയോ സിനിമയിൽ തൽസമയം കാണാം.