ആൻഫീൽഡിൽ റയലിനെ മറികടക്കാൻ ലിവർപൂളിനാകുമോ!

Real Madrid V Liverpool Fc Uefa Champions League Quarter Final Leg One

ചാമ്പ്യൻസ് ലീഗിൽ ഇന്ന് യൂറോപ്പിലെ വമ്പന്മാരായ റയൽ മാഡ്രിഡും ലിവർപൂളും ഒരിക്കൽ കൂടെ നേർക്കുനേർ വരികയാണ്. മാഡ്രിഡിൽ നടന്ന ആദ്യ പാദ മത്സരത്തിൽ റയൽ മാഡ്രിഡ് 3-1ന് വിജയിച്ചിരുന്നു. എങ്കിലും ഒരു എവേ ഗോൾ നേടിയത് ക്ലോപ്പിന്റെ ടീമിന് പ്രതീക്ഷ നൽകും. ഇന്ന് ആൻഫീൽഡിൽ 2-0ന്റെ വിജയം നേടിയാൽ ലിവർപൂളിന് സെമിയിലേക്ക് മുന്നേറാൻ കഴിയും.

ആൻഫീൽഡിൽ അടുത്തിടെ ആയി ലിവർപൂളിന് അത്ര നല്ല പ്രകടനങ്ങൾ നടത്താൻ ആയിട്ടില്ല. ഇന്ന് റയലിനെ മറികടന്നാൽ ആൻഫീൽഡ് ഇപ്പോഴും ലിവർപൂളിന്റെ കോട്ട തന്നെയാണ് എന്ന് തെളിയിക്കാൻ ക്ലോപ്പിന്റെ ടീമിനാകും. റയലിന് ഇപ്പോഴും പ്രധാന താരങ്ങൾ അവർക്ക് ഒപ്പം ഇല്ല. റാമോസ്, വരാനെ, ഹസാർഡ് എന്നിവർ ഒന്നും ഇന്ന് ടീമിനൊപ്പം ഇല്ല. എങ്കിലും ഇവരൊന്നും ഇല്ലാതെ തന്നെ ഗംഭീര ഫോമിലാന് റയൽ ഉള്ളത്.

ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.