റയലിനെതിരെ തിരിച്ചുവരാൻ ശ്രമിക്കും എന്ന് ക്ലോപ്പ്

20210414 080000
Credit: Twitter
- Advertisement -

ഇന്ന് നടക്കുന്ന ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡിനെതിരെ തിരിച്ചുവരവ് നടത്താൻ ശ്രമിക്കും എന്ന് ക്ലോപ്പ്. ആദ്യ പാദത്തിൽ 3-1ന് പരാജയപ്പെട്ട റയലിന് തിരിച്ചുവരവ് അത്ര എളുപ്പമാകില്ല. 3-1 എന്ന സ്കോർ കണ്ടാൽ തങ്ങൾ പുറത്തായി എന്ന തോന്നൽ ഉണ്ടാക്കും എങ്കിലും കാര്യങ്ങൾ അത്ര ഭീകരമല്ല എന്ന് ക്ലോപ്പ് പറഞ്ഞു.

തിരിച്ചുവരാൻ തങ്ങൾ ശ്രമിക്കുക തന്നെ ചെയ്യും. എതിരാളികൾ മികച്ചതാണ് എന്നതും ആദ്യ പാദത്തിലെ ഫലവും കാര്യങ്ങൾ കടുപ്പമാക്കുന്നുണ്ട്. അതിനൊപ്പം സ്റ്റേഡിയത്തിൽ ആരാധകർ ഇല്ല എന്നതും വലിയ പ്രശ്നമാണ് എന്ന് ക്ലോപ്പ് പറഞ്ഞു. ആരാധകർ ഇല്ലാത്തതിനാൽ കളിക്കാർ തന്നെ കഷ്ടപ്പെട്ട് ഹോം ഗ്രൗണ്ടാണ് ഇതെന്ന് തോന്നിപ്പിക്കേണ്ടതുണ്ട്. ക്ലോപ്പ് പറയുന്നു. ഇന്ന് രാത്രി 12.30നാണ് റയലും ലിവർപൂളും തമ്മിലുള്ള മത്സരം നടക്കുന്നത്.

Advertisement