സിയെചിന് ഗംഭീര ഗോൾ, അയാക്സിന് വീണ്ടും വൻ വിജയം

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം മത്സരത്തിലും അയാക്സിന് ഗംഭീര വിജയം. ഇന്ന് സ്പെയിനിൽ ചെന്ന് വലൻസിയയെ നേരിട്ട അയാക്സ് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. കഴിഞ്ഞ സീസണിൽ സ്പെയിനിൽ വന്ന് റയലിനെ തോൽപ്പിച്ച ചരിത്രമുള്ള അയാക്സ് ഇന്നും അതുപോലൊരു പ്രകടനമാണ് നടത്തിയത്.

ഇന്നത്തെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച ഹകീം സിയെച് ഒരു സുന്ദര ഗോൾ തന്നെ നേടി. എട്ടാം മിനുട്ടിൽ സിയെച് തൊടുത്ത ഷോട്ട് ഈ ചാമ്പ്യൻസ് ലീഗിൽ ഇതുവരെ കണ്ട ഏറ്റവും നല്ല ഗോളായി തന്നെ മാറി. 25ആം മിനുട്ടിൽ സമനില നേടാൻ വലൻസിയക്ക് അവസരം ലഭിച്ചിരുന്നു. പക്ഷെ ലഭിച്ച പെനാൾട്ടി അവർ നഷ്ടപ്പെടുത്തി. 34ആം മിനുട്ടിൽ പ്രോമെസിലൂടെ അയാക്സ് ലീഡ് ഉയർത്തുകയും ചെയ്തു. വാൻ ഡേ ബീകായിരുന്നു അസിസ്റ്റ് നൽകിയത്.

രണ്ടാം പകുതിയിൽ ഗോൾ നേടിക്കൊണ്ട് വാൻ ഡെ ബീക് പട്ടിക പൂർത്തിയാക്കുകയും. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ അയാക്സ് ലിലെയെയും എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോല്പ്പിച്ചിരുന്നു.

Previous articleബ്രിട്ടീഷ് റെക്കോർഡുമായി 200 മീറ്ററിൽ സ്വർണം അണിഞ്ഞ് ഡിന ആഷർ സ്മിത്ത്
Next articleവില്യന്റെ ഗോൾ തുണയായി, ലില്ലെക്കെതിരെ ചെൽസിക്ക് ജയം