ബ്രിട്ടീഷ് റെക്കോർഡുമായി 200 മീറ്ററിൽ സ്വർണം അണിഞ്ഞ് ഡിന ആഷർ സ്മിത്ത്

- Advertisement -

100 മീറ്റർ രണ്ടാമത് ആയതിന്റെ കടം 200 മീറ്ററിൽ ദേശീയ റെക്കോർഡ് പ്രകടനത്തോടെ തീർത്ത് ബ്രിട്ടീഷ് താരം ഡിന ആഷർ സ്മിത്ത്. 21.88 സെക്കന്റിൽ 200 മീറ്റർ ഓടിയെത്തിയ ഡിന ലോക ചാമ്പ്യൻഷിപ്പിലെ തന്റെ ആദ്യ സ്വർണമെഡൽ ആണ് സ്വന്തമാക്കിയത്. നേട്ടത്തിന് ശേഷം വികാരാതീതയായ ഡിനയെ ആണ് കാണാൻ ആയത്.

അതേസമയം 22.22 സെക്കന്റിൽ ഓടിയെത്തിയ അമേരിക്കയുടെ ബ്രിട്ടനി ബ്രൊൺ ആണ് വെള്ളി മെഡൽ നേടിയത്. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയം ആണ് അമേരിക്കൻ താരം കുറിച്ചത്. 100 മീറ്റർ ഫൈനൽ സെക്കന്റിന്റെ ആയിരത്തിൽ ഒന്നു അംശത്തിൽ നഷ്ടമായ സ്വിസ് താരം മുജിങ കബുഡ്ജിക്കാണ് വെങ്കല മെഡലിന് അർഹയായത്. 22.51 സെക്കന്റുകൾക്ക് ആണ് സ്വിസ് താരം 200 മീറ്റർ ഓടിയെത്തിയത്.

Advertisement