കൊൽക്കത്ത ഫുട്ബോൾ ലീഗിൽ വീണ്ടും ട്വിസ്റ്റ്, മൊഹമ്മദൻസ് ഒന്നാമത്

- Advertisement -

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ വീണ്ടും ട്വിസ്റ്റ്. ഇന്ന് നടന്ന നിർണായക മത്സരത്തിൽ ലീഗിൽ ഒന്നാമത് ആയിരുന്ന പീർലെസിനെ മൊഹമ്മദൻസ് പരാജയപ്പെടുത്തി. ഈ വിജയത്തോടെ പീർലെസിനെ മറികറന്ന് മൊഹമ്മദൻസ് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പീർലെസിനെ മൊഹമ്മദൻസ് പരാജയപ്പെടുത്തിയത്.

മൊഹമ്മദൻസിനായി കളിയുടെ രണ്ടാം പകുതിയിൽ കരീമും വാൻലാൽ ചാങ്തെയും ആണ് ഗോളുകൾ നേടിയത്. ഈ വിജയത്തോടെ മൊഹമ്മദൻസ് 10 മത്സരങ്ങളിൽ നിന്ന് 19 പോയന്റിൽ എത്തി. 9 മത്സരങ്ങളിൽ 17 പോയന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുകയാണ് പീർലെസ്. ഈസ്റ്റ് ബംഗാളിനും 9 മത്സരങ്ങളിൽ 17 പോയന്റാണ് ഉള്ളത്. ലീഗിൽ ആകെ 11 മത്സരങ്ങളാണ് ഒരു ടീമിനുള്ളത്. ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ചാൽ പീർലെസിന് ലീഗ് കിരീടം നേടാം.

Advertisement