ഗോൾ മഴയിൽ റെക്കോർഡിട്ട് മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

ഇംഗ്ലീഷ് ഫുട്ബോളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സെമി ഫൈനൽ മത്സരത്തിൽ 9 ഗോളുകൾ നേടി റെക്കോർഡിട്ട് മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ കാരബാവോ കപ്പ് സെമി ഫൈനലിൽ സ്വന്തം ഗ്രൗണ്ടിൽ നടന്ന ആദ്യ പാദ മത്സരത്തിലാണ് ലീഗ് വൺ സൈഡ് ബാർട്ടൻ ആൽബിയനെ ഏകപക്ഷീയമായ 9 ഗോളുകൾക്ക് സിറ്റി തോൽപ്പിച്ചത്. മത്സരം തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ ഗോളടി തുടങ്ങിയ സിറ്റി പിന്നെ മത്സരത്തിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി നാല് ഗോൾ നേടിയ ഗബ്രിയേൽ ജെസൂസ് താരമായപ്പോൾ മത്സരത്തിൽ ബാർട്ടൻ ആൽബിയന് മറുപടി ഉണ്ടായിരുന്നില്ല. ആദ്യ പകുതിയിൽ നാലും രണ്ടാം പകുതിയിൽ അഞ്ചു ഗോളുകളുമാണ് സിറ്റി അടിച്ചു കൂട്ടിയത്. ജെസൂസിനെ കൂടാതെ കെവിൻ ഡി ബ്രൂയ്ൻ, സിൻചെങ്കോ, ഫിൽ ഫോഡൻ, കെയ്ൽ വാക്കർ, റിയാദ് മഹറാസ് എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്. ഇതിൽ സിൻചെങ്കോയുടെ ഗോൾ മാഞ്ചസ്റ്റർ സിറ്റി ജേഴ്സിയിൽ താരത്തിന്റെ ആദ്യ ഗോളായിരുന്നു.

Previous articleമഹാരാജാസ് ഗോൾ ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ
Next articleകരുതല്‍ താരമായി ആഷ്ടണ്‍ ടര്‍ണറെ ഉള്‍പ്പെടുത്തി ഓസ്ട്രേലിയ