കരുതല്‍ താരമായി ആഷ്ടണ്‍ ടര്‍ണറെ ഉള്‍പ്പെടുത്തി ഓസ്ട്രേലിയ

ബിഗ് ബാഷ് ലീഗില്‍ മികച്ച ഫോമില്‍ കളിക്കുന്ന ആഷ്ടണ്‍ ടര്‍ണറെ ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി ഇന്ത്യ. മിച്ചല്‍ മാര്‍ഷ് അസുഖ ബാധിതനായതിനാല്‍ ഒന്നാം ഏകദിനത്തില്‍ കളിക്കില്ലെന്നത് തീരുമാനമായതോടെയാണ് ഈ തീരുമാനം കൈക്കൊള്ളുവാന്‍ ഓസ്ട്രേലിയ തീരുമാനിച്ചത്. മിച്ചല്‍ മാര്‍ഷിന്റെ അഭാവം ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ സ്ഥിതീകരിച്ചു.

ഓസ്ട്രേലിയയ്ക്കായി മൂന്ന് ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ആഷ്ടണ്‍ ടര്‍ണര്‍. മിഡില്‍ ഓര്‍ഡറില്‍ മികച്ച താരമായ ആഷ്ടണ്‍ ഓഫ് സ്പിന്നറായും ടീമിനു ഉപകാരപ്പെടും.

Previous articleഗോൾ മഴയിൽ റെക്കോർഡിട്ട് മാഞ്ചസ്റ്റർ സിറ്റിക്ക് ജയം
Next articleതാരമായി വിനീഷ്യസ്, റയൽ മാഡ്രിഡ് വീണ്ടും വിജയ വഴിയിൽ