മഹാരാജാസ് ഗോൾ ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ

ഇന്ത്യ‌ൻ എക്സ്പ്രസ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗോൾ 2019 ടൂർണമെന്റിൽ മഹാരാജാസ് കോളേജ് പ്രീക്വാർട്ടറിൽ. ഇന്നലെ നടന്ന മത്സരത്തിൽ സെന്റ് സേവ്യർ കോളേജ് തുംബയെ തോൽപ്പിച്ചാണ് മഹാരാജാസ് പ്രീക്വാർട്ടറിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു മഹാരാജാസിന്റെ വിജയം. സ്വന്തം കോളേജ് ഗ്രൗണ്ടിലായിരു‌ന്നു മത്സരം എന്നതു കൊണ്ട് തന്നെ മഹാരാജാസിന് വൻ കാണികളുടെ പിന്തുണയാണ് ഇന്നലെ ലഭിച്ചത്.

ആ ആരാധക പിന്തുണ മഹാരാജാസിന്റെ വിജയത്തിനും സഹായിച്ചു. രണ്ടാം പകുതിയിൽ ആയിരുന്നു മഹാരാജാസിന്റെ രണ്ടു ഗോളുകളും പിറന്നത്. 70ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ബ്രയോൺ സേവിയറും 76ആം മിനുട്ടിൽ ശ്രീഹരിയും മഹാരാജസിനായി ഗോൾ നേടി. ഇനി പ്രീക്വാർട്ടറിൽ കേരളവർമ്മ കോളേജിനെയാണ് മഹാരാജാസ് നേരിടുക. നിലവിലെ ഗോൾ ടൂർണമെന്റിലെ ചാമ്പ്യന്മാരാണ് കേരളവർമ്മ.

Previous articleതായ്ലാന്റിനെതിരെ കണ്ടത് അത്ഭുതമല്ല എന്ന് തെളിയിക്കാൻ ഇന്ത്യ ഇന്ന് ഇമാറാത്തിനെതിരെ
Next articleഗോൾ മഴയിൽ റെക്കോർഡിട്ട് മാഞ്ചസ്റ്റർ സിറ്റിക്ക് ജയം