സ്റ്റെർലിംഗിന്റെയും ജെസൂസിന്റെയും ഗോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

കാരബാവോ മാഞ്ചസ്റ്റർ സിറ്റിക്ക് മികച്ച ജയം, ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി പ്രെസ്റ്റൺ നോർത്ത് എൻഡിനെ തോൽപ്പിച്ചത്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി റഹീം സ്റ്റെർലിങ് ആണ് ഗോളടി തുടങ്ങിയത്. തുടർന്ന് ഗബ്രിയേൽ ജെസൂസിലൂടെ ലീഡ് ഉയർത്തിയ സിറ്റി ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ലെഡ്സണിന്റെ സെൽഫ് ഗോളിൽ മൂന്ന് ഗോളിന് മുൻപിലെത്തുകയായിരുന്നു.

ആദ്യ പകുതിയിൽ തന്നെ മത്സരം കൈപ്പിടിയിലാക്കാൻ ഇതോടെ മാഞ്ചസ്റ്റർ സിറ്റിക്കായി. രണ്ടാം പകുതിയിലും മാഞ്ചസ്റ്റർ സിറ്റി ആധിപത്യം പുലർത്തിയെങ്കിലും ഗോൾ നേടാൻ അവർക്കായില്ല. ജെസൂസിനും ഫുഡനും ഗാർസിയക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും പ്രെസ്റ്റൺ ഗോൾ വല വീണ്ടും കുലുക്കാൻ മാഞ്ചസ്റ്റർ സിറ്റിക്കായില്ല. യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുന്ന ടീമിനെയാണ് പെപ് ഗ്വാർഡിയോള ഇറക്കിയത്. നിലവിൽ കാരബവോ കപ്പ് ജേതാക്കളാണ് മാഞ്ചസ്റ്റർ സിറ്റി. കഴിഞ്ഞ വർഷം ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ തോൽപ്പിച്ചാണ് കിരീടം നേടിയത്.

Previous articleനോട്ടിങ്ഹാം ഫോറസ്റ്റിനെ ഗോളിൽ മുക്കി ആഴ്‌സണൽ
Next articleകൊറിയ ഓപ്പൺ; സിന്ധു ആദ്യ റൗണ്ടിൽ തന്നെ പുറത്ത്