കൊറിയ ഓപ്പൺ; സിന്ധു ആദ്യ റൗണ്ടിൽ തന്നെ പുറത്ത്

ഏറെ പ്രതീക്ഷകളുമായി കൊറിയ ഓപ്പൺ ടൂർണമെന്റിന് ഇറങ്ങിയ ഇന്ത്യൻ താരം പി.വി. സിന്ധുവിന് ആദ്യ റൗണ്ടിൽ തന്നെ തോൽവി. അമേരിക്കയുടെ ബിവെൻ സാങ്ങിനോടാണ് സിന്ധു ആദ്യ റൗണ്ടിൽ തന്നെ തോറ്റത്. 21-7, 22-24,15-21 എന്ന സ്കോറിനാണ് സിന്ധു അമേരിക്കൻ താരത്തിനോട് തോറ്റത്.

മത്സരത്തിൽ ആദ്യ സെറ്റ് സ്വന്തമാക്കിയതിന് ശേഷമാണ് സിന്ധു അവസാന രണ്ടു സെറ്റുകൾ കൈവിട്ട് സിന്ധു മത്സരം കൈവിട്ടത്. നേരത്തെ ബാസെലിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ സിന്ധു അമേരിക്കൻ എതിരാളിയെ തോൽപിച്ചെങ്കിലും ആ പ്രകടനം ആവർത്തിക്കാൻ സിന്ധുവിനായിരുന്നില്ല. സിന്ധുവിനെ കൂടാതെ ഇന്ത്യയെ പ്രധിനിധികരിച്ച് കളിച്ച സായി പ്രണീതും കൊറിയ ഓപ്പണിൽ നിന്ന് പുറത്തായി. പരിക്കിനെ തുടർന്ന് ആദ്യ സെറ്റിൽ തന്നെ പ്രണീത് മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായ സൈന നെഹ്‌വാൾ കൊറിയയുടെ കിം ഗ യൂനിനെ നേരിടും

Previous articleസ്റ്റെർലിംഗിന്റെയും ജെസൂസിന്റെയും ഗോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം
Next articleശക്തമായി തിരിച്ചുവരുമെന്ന് ജസ്പ്രീത് ബുംറ