നോട്ടിങ്ഹാം ഫോറസ്റ്റിനെ ഗോളിൽ മുക്കി ആഴ്‌സണൽ

കാരബാവോ കപ്പിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ ഗോളിൽ മുക്കി ആഴ്‌സണൽ. ഏകപക്ഷീയമായ അഞ്ചു ഗോളുകളാണ് ആഴ്‌സണൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ തോൽപ്പിച്ചത്. യുവതാരങ്ങൾക്ക് മുൻഗണന നൽകി ടീമിനെ ഇറക്കിയ ഏകപക്ഷീയമായി മത്സരം ജയിക്കുകയായിരുന്നു.

ആഴ്‌സണലിന് വേണ്ടി കീരൻ ടിയെർണി മത്സരത്തിൽ അരങ്ങേറ്റം നടത്തി. ആഴ്‌സണലിന് വേണ്ടി യുവതാരം ഗബ്രിയേൽ മാർട്ടിനെല്ലി രണ്ടു ഗോൾ നേടിയപ്പോൾ റോബ് ഹോൾഡിങ്ങും വില്ലോക്കും നെൽസണും മറ്റു ഗോളുകൾ നേടി. പരിക്കിൽ നിന്ന് മോചിതനായതിന് ശേഷം റോബ് ഹോൾഡിങ് ആദ്യമായാണ് ആഴ്‌സണലിന് വേണ്ടി കളിച്ചത്. കൂടാതെ പരിക്കിൽ നിന്ന് മുക്തനായി വരുന്ന ഹെക്ടർ ബെല്ലറിനും ആഴ്‌സണൽ നിരയിൽ ഉണ്ടായിരുന്നു.

Previous articleകാരബാവോ കപ്പിൽ നിന്ന് നാണം കെട്ട് ടോട്ടൻഹാം പുറത്ത്
Next articleസ്റ്റെർലിംഗിന്റെയും ജെസൂസിന്റെയും ഗോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം