ഗോളിൽ ആറാടി മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

Manhcester City Phil Fooden

ലീഗ് കപ്പിൽ വീകമ്പിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് വമ്പൻ ജയം. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ലീഗ് വൺ ടീമിനെ പരാജയപ്പെടുത്തിയത്. പ്രതിരോധ നിരയിൽ യുവതാരങ്ങൾക്ക് അവസരം നൽകിക്കൊണ്ടാണ് പെപ് ഗ്വാർഡിയോള തന്റെ ടീമിനെ ഇറക്കിയത്.

എത്തിഹാദിൽ മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച് കൊണ്ട് വീകമ്പ് ആണ് ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ 22ആം മിനുട്ടിൽ ഹൻലാൻ ആണ് വീകമ്പിന്റെ ഗോൾ നേടിയത്. എന്നാൽ അധികം താമസിയാതെ കെവിൻ ഡി ബ്രൂയ്നെയിലൂടെ മാഞ്ചസ്റ്റർ സിറ്റി സമനില പിടിക്കുകയായിരുന്നു.

തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ മഹ്‌റസിലൂടെ ലീഡ് നേടിയ മാഞ്ചസ്റ്റർ സിറ്റി ഫിൽ ഫുഡനിലൂടെ മൂന്നാമത്തെ ഗോളും നേടി മത്സരത്തിൽ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ ഫെറാൻ ടോറസും മഹ്‌റസും കോൾ പാൽമറും ഗോളുകൾ നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു.

Previous articleഇന്ന് വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാമിന് എതിരെ
Next articleമിനമിനോക്ക് ഇരട്ട ഗോൾ, നോർവിചിനെതിരെ ലിവർപൂളിന് ജയം