ഇന്ന് വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാമിന് എതിരെ

Lingard United utd
Credit: Twitter

മൂന്ന് ദിവസത്തെ മാത്രം ഇടവേളക്ക് ശേഷം ഇന്ന് വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാം പോരാട്ടം നടക്കുകയാണ്. ഞായറാഴ്ച പ്രീമിയർ ലീഗിലാണ് പോരാട്ടം നടന്നത് എങ്കിൽ ഇന്ന് ലീഗ് കപ്പിലാണ് ഇരുവരും നേർക്കുനേർ വരുന്നത്. ലീഗിൽ ഏറ്റുമുട്ടിയപ്പോൾ കുറേ ഏറെ നാടകീയ നിമിഷങ്ങൾക്ക് ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാമിനെ തോൽപ്പിച്ചിരുന്നു. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിലാകും മത്സരം നടക്കുന്നത്.

നിരവധി മാറ്റങ്ങളുമായാകും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങുക. റൊണാൾഡോ, ബ്രൂണോ, പോഗ്ബ, തുടങ്ങി പ്രധാന താരങ്ങൾ ഒന്നും ഇന്ന് കളിക്കില്ല. വാൻ ഡെ ബീക്, മാറ്റ, മാർഷ്യൽ, ലിംഗാർഡ്, ഡാലോട്, ടെല്ലസ്, ലിൻഡെലോഫ്, എറിക് ബയി എന്നിവർ ഒക്കെ ആദ്യ ഇലവനിൽ എത്തിയേക്കും. യുവതാരം എലാംഗയും ഇന്ന് കളത്തിൽ ഇറങ്ങാൻ സാധ്യതയുണ്ട്. വെസ്റ്റ് ഹാമും ഇന്ന് കാര്യമായ മാറ്റങ്ങളുമായാകും ഇറങ്ങുക. 12.15നാണ് മത്സരം.

Previous articleവിജയം തുടർന്ന് ഇന്റർ മിലാൻ
Next articleഗോളിൽ ആറാടി മാഞ്ചസ്റ്റർ സിറ്റിക്ക് ജയം