മിനമിനോക്ക് ഇരട്ട ഗോൾ, നോർവിചിനെതിരെ ലിവർപൂളിന് ജയം

Minamino Liverpool Norwich Goal

ലീഗ് കപ്പിൽ പ്രീമിയർ ലീഗ് ടീമായ നോർവിചിനെതിരെ ലിവർപൂളിന് ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ ജയം. ലിവർപൂളിന് വേണ്ടി മിനമിനോ ഇരട്ട ഗോൾ നേടിയപ്പോൾ ഒരു ഗോൾ ഒറിഗിയുടെ വകയായിരുന്നു. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ കളിച്ച ടീമിൽ നിന്ന് ഒരുപാട് മാറ്റങ്ങളുമായാണ് ഇരു ടീമുകളും ലീഗ് കപ്പിന് ഇറങ്ങിയത്.

മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ ലിവർപൂൾ മിനമിനോയുടെ ഗോളിൽ മുൻപിലെത്തി. എന്നാൽ മത്സരത്തിൽ സമനില നേടാനുള്ള സുവർണ്ണാവസരം പെനാൽറ്റിയിലൂടെ നോർവിച്ചിന് ലഭിച്ചെങ്കിലും ക്രിസ്റ്റോസ് സോളിസിന്റെ ശ്രമം ലിവർപൂൾ ഗോൾ കീപ്പർ കീവൻ കെല്ലഹർ രക്ഷപ്പെടുത്തുകയായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിൽ ഒറിഗിയിലൂടെ ലിവർപൂൾ ലീഡ് ഇരട്ടിയാക്കുകയായിരുന്നു. 12 മാസത്തിന് ശേഷമാണ് ഒറിഗി ലിവർപൂളിന് വേണ്ടി ഗോൾ നേടിയത്. തുടർന്ന് മത്സരം അവസാനിക്കാൻ 10 മിനിറ്റ് ബാക്കി നിൽക്കെ മിനമിനോ തന്റെ രണ്ടാമത്തെ ഗോളിലൂടെ ലിവർപൂളിന്റെ ജയം ഉറപ്പിക്കുകയായിരുന്നു.

Previous articleഗോളിൽ ആറാടി മാഞ്ചസ്റ്റർ സിറ്റിക്ക് ജയം
Next articleസഞ്ജുവിന് 12 ലക്ഷം പിഴ