ലീഗ് കപ്പ് ഫൈനൽ ഏപ്രിലിലേക്ക് നീട്ടിവെച്ചു

- Advertisement -

ഇംഗ്ലണ്ടിലെ ലീഗ് കപ്പ് ഫൈനൽ ഇത്തവണ വൈകും. ഫൈനൽ ഏപ്രിലിലേക്ക് മാറ്റിവെക്കാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 28നായിരുന്നു നേരത്തെ ലീഗ് കപ്പ് ഫൈനൽ തീരുമാനിച്ചിരുന്നത്. എന്നാൽ ഫെബ്രുവരിയിലേക്ക് ആരാധകരെ വെംബ്ലിയിൽ എത്തിക്കുക അസാധ്യമായിരിക്കും എന്നത് കണക്കിൽ എടുത്താണ് ഫൈനൽ നീട്ടിയത്.

ഏപ്രിൽ 28നാകും ഇനി ഫൈനൽ നടക്കുക. ഏപ്രിലിലേക്ക് കൂടുതൽ ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കാൻ ആകും എന്നും ഇംഗ്ലീഷ് എഫ് എ കരുതുന്നു. കൊറോണയുടെ പുതിയ വ്യാപനം ഇംഗ്ലണ്ടിൽ ആകെ ആശങ്ക ഉണ്ടാക്കൊയിരിക്കുകയാ‌ണ്. ഇന്നും നാളെയുമായാണ് ലീഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലുകൾ നടക്കുന്നത്.

Advertisement