‘ബാഴ്സ മെസ്സിക്ക് പാസ് നൽകി മാജിക്‌ കാത്തിരിക്കുന്ന ടീമായി ചുരുങ്ങി’ – കപെല്ലോ

- Advertisement -

‘ബാഴ്സലോണ ടീമിന് എതിരെ വിമർശനവുമായി ഇതിഹാസ ഇറ്റാലിയൻ പരിശീലകൻ ഫാബിയോ കപെല്ലോ. ക്വികെ സെറ്റിയന്റെ കീഴിൽ ബാഴ്സലോണ ഗ്രൗണ്ടിൽ ഉടനീളം പാസുകൾ നൽകി അവസാനം മെസ്സിയുടെ മാജിക് കാത്തിരിക്കുന്ന ടീമായി ചുരുങ്ങി എന്നാണ് മുൻ റയൽ മാഡ്രിഡ് പരിശീലകൻ കൂടിയായ കപെല്ലോ വിലയിരുത്തിയത്.

തന്റെ ടീമിലെ ഓരോ കളിക്കാരന്റെയും കഴിവുകൾ മനസിലാകുന്ന പരിശീലകരെയാണ് തനിക്ക് ഇഷ്ടം എന്നും അദ്ദേഹം പറഞ്ഞു. മുൻപുള്ള ബാഴ്സലോണയെ തനിക്ക് ഏറെ ഇഷ്ടമായിരുന്നു. പക്ഷെ ഇപ്പോൾ എതിർ ടീമിന്റെ അടുത്ത് പോലും എത്താതെ കുറെ സമയം അനാവശ്യ പാസുകൾ നൽകി കളിക്കുകയാണ്. അവസാനം ജീനിയസ് ആയ മെസ്സിക്ക് പന്ത് നൽകി താരം എന്തെങ്കിലും മാജിക് കാണിക്കും എന്ന പ്രതീക്ഷിച്ചു ഇരിക്കുകയാണ് എന്നാണ് അദ്ദേഹം വിലയിരുത്തിയത്.

Advertisement