വിജയമില്ലാതെ വീണ്ടും ഈസ്റ്റ് ബംഗാൾ

- Advertisement -

ഈസ്റ്റ് ബംഗാളിന് ഒരിക്കൽ കൂടെ നിരാശ. ഇന്ന് ഐ ലീഗിൽ മിനേർവ പഞ്ചാബിനെ നേരിട്ട ഈസ്റ്റ് ബംഗാൾ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കൊൽക്കത്തയിൽ നടന്ന പോരാട്ടം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. കളിയുടെ ഒമ്പതാം മിനുട്ടിൽ തന്നെ ക്രൊമയിലൂടെ ലീഡ് എടുക്കാൻ ഈസ്റ്റ് ബംഗാളിനായിരുന്നു. എന്നാൽ ആദ്യ പകുതിയിൽ തന്നെ ആ ലീഡ് ഈസ്റ്റ് ബംഗാൾ അടിയറവ് വെച്ചു.

40ആം മിനുട്ടിൽ കോസ്ലയാണ് മിനേർവയ്ക്കായി സമനില ഗോൾ നേടിയത്. ഈ സമനില ഈസ്റ്റ് ബംഗാളിനെ 12 പോയന്റിൽ എത്തിച്ച് ഒമ്പതാം സ്ഥാനത്തേക്ക് ഉയർത്തി. എന്നാലും ഇപ്പോഴും റിലഗേഷൻ ഭീഷണിയിൽ തന്നെയാണ് ഈസ്റ്റ് ബംഗാൾ ഉള്ളത്. 18 പോയന്റുമായി രണ്ടാമത് നിൽക്കുകയാണ് പഞ്ചാബ് എഫ് സി.

Advertisement