റോട്ടർഡാമിൽ കസാക് താരത്തെ തോൽപ്പിച്ച് ആന്ദ്ര റൂബ്ലേവ് ക്വാർട്ടറിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

റോട്ടർഡാം എ. ടി. പി 500 മാസ്റ്റേഴ്‌സിൽ കസാകിസ്ഥാൻ താരം അലക്‌സാണ്ടർ ബുബ്ളികിനെ തോൽപ്പിച്ച് ആന്ദ്ര റൂബ്ലേവ് ക്വാട്ടർ ഫൈനലിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകൾക്ക് മത്സരം ജയിച്ച ഏഴാം സീഡ് കൂടിയായ റഷ്യൻ യുവതാരം മികച്ച പ്രകടനം ആണ് മത്സരത്തിൽ പുറത്ത് എടുത്തത്. ആദ്യ സെറ്റിൽ ഇരു താരങ്ങളും സർവീസ് നിലനിർത്തിയപ്പോൾ മത്സരം കടുത്തു. എന്നാൽ ഇത് വരെ കളിച്ച 2 കളികളിലും കസാക് താരത്തെ തോൽപ്പിച്ച ചരിത്രമുള്ള റഷ്യൻ താരം ആദ്യ സെറ്റിൽ ബുബ്ളികിന്റെ അവസാന സർവീസ് ബ്രൈക്ക് ചെയ്തു സെറ്റ് 7-5 നു സ്വന്തമാക്കി.

ഒന്നാം സെറ്റിൽ നിന്ന് വിഭിന്നമായി മത്സരത്തിൽ കൂടുതൽ ആധിപത്യം നേടുന്ന റൂബ്ലേവിനെയാണ് രണ്ടാം സെറ്റിൽ കണ്ടത്. രണ്ടാം സെറ്റിൽ കസാക് താരത്തിന്റെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത റൂബ്ലേവ് മത്സരം കയ്യെത്തും ദൂരെയാക്കി. പിന്നീട്‌ ബുബ്ളികിന്റെ ഇരട്ട പിഴവ് മുതലെടുത്ത് അവസാന സർവീസ് ബ്രൈക്ക് ചെയ്ത റൂബ്ലേവ് 6-3 നു രണ്ടാം സെറ്റും മത്സരവും കൈക്കലാക്കി. ഏതാണ്ട് ഒരു മണിക്കൂർ പത്ത് മിനിറ്റ് നീണ്ട മത്സരത്തിൽ റൂബ്ലേവിന് വലിയ വെല്ലുവിളി ആവാൻ കസാക് താരത്തിന് ആയില്ല എന്നത് ആണ് വാസ്തവം. ഇതോടെ 2020 തിൽ കളിച്ച 14 കളികളിൽ 13 ലും റൂബ്ലേവ് ജയം കണ്ടു.