കാലിക്കറ്റ് യൂണിവേഴ്സിറ്റി സി സോൺ, മൂന്നാം സ്ഥാനം എം ഇ എസ് കല്ലടിക്ക്

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ സി സോൺ ചാമ്പ്യൻഷിപ്പിന്റെ ലൂസേഴ് ഫൈനൽ എം ഇ എസ് കല്ലിടിക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ എസ് എൻ ഷൊർണ്ണൂരിനെയാണ് എം ഇ എസ് കല്ലടി തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജയം. എം ഇ എസിനായി റാഷിൽ, നിശാന്ത്, സൽമാൻ എന്നിവർ ഗോളുകൾ നേടി‌. ഇന്ന് വൈകിട്ട് നടക്കുന്ന ഫൈനലിൽ എസ് എൻ ജി സി പട്ടാമ്പി, ഭട്ടതിരിപ്പാട് കോളേജിനെ നേരിടും.

Comments are closed, but trackbacks and pingbacks are open.