ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റിന് ഫിഫയുടെ വിലക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് അഹ്മദ് അഹ്മദിന് അഞ്ചു വർഷത്തെ വിലക്ക്. അഹ്മദ് അഴിമതി നടത്തി എന്ന കണ്ടെത്തലിൽ ആണ് ഫിഫ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മഡഗാസ്കറിൽ നിന്ന് ഉള്ള അഹമ്മദ് അഹ്മദ് 2017ൽ ആയിരുന്നു സി എ എഫിന്റെ പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്‌. പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന് ഇടയിലാണ് ഈ വിലക്ക്‌.

ഫിഫയുടെ വിധിവിലക്കുകൾ ലംഘിച്ചു എന്നും പല വിധത്തിൽ ഉള്ള ഉപഹാരങ്ങൾ സ്വീകരിച്ചു എന്നിം നിയമപ്രകാരം അല്ലാത്ത പല കാര്യങ്ങളും ചെയ്യാൻ കൂട്ടുനിന്നു എന്നുമാണ് ഫിഫ ഇറക്കിയ പ്രസ്താവനയിൽ അഹ്മദിനെ കുറിച്ച് പറയുന്നത്. 220000 ഡോളർ പിഴയും ഫിഫ അദ്ദേഹത്തിന് ചുമത്തിയിട്ടുണ്ട്.