ബുസ്കെറ്റ്സിന് പരിക്ക്, ദീർഘകാലം പുറത്തിരിക്കും

ഇത് പരിക്കുകളുടെ സമയമാണ്. ഈ ഇന്റർ നാഷണൽ ബ്രേക്കിൽ ഒരു താരം കൂടെ പരിക്കിന്റെ പിടിയിലായിരിക്കുകയാണ്. ബാഴ്സലോണ താരം ബുസ്കെറ്റ്സിനാണ് പരിക്കേറ്റിരിക്കുന്നത്. ഇന്നലെ സ്പെയിനിന് വേണ്ടി കളിക്കുന്നതിനിടയിലാണ് ബുസ്കെറ്റ്സിന് പരിക്കേറ്റത്. മുട്ടിനേട്ട പരിക്ക് സാരമുള്ളതാണ് എന്നാണ് ആദ്യ റിപ്പോർട്ടുകൾ. ലിഗമെന്റിന് ചെറിയ പരിക്കുണ്ട്. വിശദമായ സ്കാനിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.

സ്പെയിൻ സ്ക്വാഡിൽ നിന്ന് ബുസ്കെറ്റ്സ് പിന്മാറിയിരിക്കുകയാണ്. താരം ദീർഘകാലം പുറത്തിരിക്കേണ്ടി വരും എന്നാണ് ആദ്യ റിപ്പോർട്ടുകൾ. ബാഴ്സലോണക്ക് ബുസ്കെറ്റ്സിന്റെ പരിക്ക് വല്യ ക്ഷീണമായിരിക്കും. അടുത്തിടെയാണ് അൻസു ഫതിയെയും പരിക്ക് കാരണം ബാഴ്സലോണക്ക് നഷ്ടമായത്‌