വെങ്ങർ ബയേണിന്റെ പരിശീലകനായേക്കും, അടുത്ത ആഴ്ച ചർച്ച

- Advertisement -

ആഴ്സണലിന്റെ ഇതിഹാസ പരിശീലകനായിരുന്നു ആഴ്സെൻ വെങ്ങർ ബയേൺ മ്യൂണിക്കിന്റെ പരിശീലകനായേക്കും. കഴിഞ്ഞ ആഴ്ച പരിശീലകനായ കൊവാചിനെ പുറത്താക്കിയ ബയേൺ ഇപ്പോൾ പരിശീലകൻ ഇല്ലാതെ നിൽക്കുകയാണ്. പല പരിശീലകർക്കായും ബയേൺ ശ്രമം നടത്തിയെങ്കിലും ഇപ്പോൾ ആ ശ്രമം വെങ്ങറിൽ എത്തി നിൽക്കുകയാണ്. ബയേണുമായി ചർച്ച നടത്തും എന്ന് വെങ്ങർ തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.

ബയേൺ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനായ കാർൾസ് ഹെൻസ് റുമെനിഗെയുമായി താൻ സംസാരിച്ചതായി വെങ്ങർ വ്യക്തമാക്കി. വരുന്ന ഞായറാഴ്ച താനും കാർസ് ഹെൻസുമായി ഔദ്യോഗികമായി ചർച്ച നടത്തും എന്ന് വെങ്ങർ പറഞ്ഞു. ഇത് സത്യമായ വാർത്തയാണെന്നും വെങ്ങർ പറഞ്ഞു. കഴിഞ്ഞ സീസണ് മുമ്പായി ആഴ്സണലിന്റെ പദവി ഒഴിഞ്ഞ ശേഷം ഇതുവരെ പരിശീലകനായി വെങ്ങർ പ്രവർത്തിച്ചിട്ടില്ല.

Advertisement