ഏകദിനത്തിലും ടെസ്റ്റിലും അയർലണ്ടിന് പുതിയ ക്യാപ്റ്റൻ

Photo: Twitter/@BBCSPORTNI
- Advertisement -

ഏകദിനത്തിലും ടെസ്റ്റിലും പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് അയർലണ്ട്. ഇനി മുതൽ ആൻഡ്രൂ ബാൽബെർണിയാവും അയർലണ്ടിനെ നയിക്കുക. നിലവിലെ ക്യാപ്റ്റനായിരുന്ന പോർട്ടർ ഫീൽഡ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ ക്യാപ്റ്റനായി ആൻഡ്രൂ ബാൽബെർണിയെ അയർലണ്ട് നിയമിച്ചത്.

2008ൽ അയർലണ്ടിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് എത്തിയ പോർട്ടർ ഫീൽഡ് 253 തവണ അയർലണ്ടിനെ നയിച്ചിട്ടുണ്ട്. ആദ്യമായി അയർലണ്ട് ടെസ്റ്റ് മത്സരം കളിച്ച സമയത്തും പോർട്ടർ ഫീൽഡ് തന്നെയായിരുന്നു അയർലണ്ട് ക്യാപ്റ്റൻ. അയർലണ്ടിന് വേണ്ടി 64 ഏകദിന മത്സരങ്ങളും 37 ടി20 മത്സരങ്ങളും 3 ടെസ്റ്റ് മത്സരങ്ങളും ആൻഡ്രൂ ബാൽബെർണി കളിച്ചിട്ടുണ്ട്. ജനുവരിയിൽ വെസ്റ്റിൻഡീസിനെതിരെയുള്ള പരമ്പരയാവും ആൻഡ്രൂ ബാൽബെർണിയുടെ ആദ്യ പരമ്പര.

Advertisement