ലൈപ്സിഗിൽ മാജിക്ക് കാണിച്ച ജൂലിയൻ നഗൽസ്മാൻ ഇനി ബയേൺ പരിശീലകൻ

20210427 154430

ലൈപ്സിഗിന്റെ പരിശീലകനായിരുന്ന ജൂലിയൻ നഗൽസ്മാൻ ഇനി ബയേൺ മ്യൂണിച്ച് പരിശീലകൻ. നഗൽസ്മനെ പരിശീലകനായി നിയമിച്ചതായി ബയേൺ ഔദ്യോഗികമായി അറിയിച്ചു. ജൂലൈ ആദ്യ മുതൽ ആകും നഗൽസ്മാൻ ബയേണിന്റെ ചുമതല ഏൽക്കുക. ബയേണിന്റെ ഇപ്പോഴത്തെ പരിശീലകനായി ഫ്ലിക്ക് ഈ സീസൺ അവസാനം ജർമ്മൻ ദേശീയ ടീമിന്റെ പരിശീലകനായും ചുമതലയേൽക്കും.
നഗൽസ്മാന് ലൈപ്സിഗിൽ ഇനിയും കരാർ ഉണ്ട്. അതുകൊണ്ട് തന്നെ നഗൽസ്മാനെ സ്വന്തമാക്കാൻ ആയി ബയേൺ 30 മില്യണോളം ലൈപ്സിഗിന് നഷ്ടപരിഹാരമായി നൽകും.

2026വരെയുള്ള കരാർ ആണ് നഗൽസ്മാൻ ബയേണിൽ ഒപ്പുവെച്ചത്‌. 34കാരനായ നഗൽസ്മാനെ വർഷങ്ങളോളം ക്ലബിൽ നിലനിർത്തുക എന്ന ഉദ്ദേശത്തോടെയാണ് ബയേൺ ടീമിൽ എത്തിക്കുന്നത്‌. കഴിഞ്ഞ സീസണിൽ നഗൽസ്മാൻ ലൈപ്സിഗിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലേക്ക് എത്തിച്ച് ചരിത്രം കുറിച്ചിരുന്നു.

2015 ഒക്ടോബറിൽ ഹോഫൻഹെയിമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത് കൊണ്ടായിരുന്നു അദ്ദേഹം മാനേജീരിയൽ കരിയർ ആരംഭിച്ചത്. അന്ന് പരിശീലക സ്ഥാനത്ത് എത്തുമ്പോൾ അദ്ദേഹത്തിന് 28 വയസ്സ് മാത്രമായിരുന്നു പ്രായം. ബുണ്ടസ് ലീഗ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകൻ ആയി അന്നദ്ദേഹം മാറി 2019ൽ ആയിരുന്നു ലെപ്സിഗ് നഗൽസ്മാനെ പരിശീലകനാക്കിയത്.