ഗ്വാർഡിയോള ഫുട്ബോൾ കണ്ട ഏറ്റവും മികച്ച പരിശീലകനാണ് എന്ന് നെവിൽ

മാഞ്ചസ്റ്റർ സിറ്റിക്ക് ഇപ്പോൾ ഉള്ള ലോക ഫുട്ബോൾ കണ്ട ഏറ്റവും മികച്ച പരിശീലകനായിരിക്കാം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഗ്വാർഡിയോള. സിറ്റി കളിക്കുന്ന ഫുട്ബോളും അവർ തുടർച്ചയായി കിരീടങ്ങൾ നേടുന്നതും അത്ഭുതമാണെന്ന് നെവിൽ പറയുന്നു. ഗ്വാർഡിയോള കളിച്ച 15 ഫൈനലുകളിൽ 14ഉം അവർ വിജയിച്ചു. അത് ഔട്ട് ഓഫ് ദി വേൾഡ് ആണെന്ന് നെവിൽ പറയുന്നു. 10-20 വർഷങ്ങൾ കഴിഞ്ഞാൽ തിരിഞ്ഞു നോക്കുമ്പോൾ ഗ്വാർഡിയോള എത്ര മികച്ച പരിശീലകൻ ആണെന്ന് മനസ്സിലാകും എന്നും നെവിൽ പറഞ്ഞു.

മൂന്ന് രാജ്യങ്ങളിൽ പോയി അവിടെ ഉള്ള കിരീടങ്ങൾ എല്ലാം നേടാൻ ഗ്വാർഡിയോളക്ക് ആയിട്ടുണ്ട്. മാത്രമല്ല അവിടെ ഒക്കെ ഫുട്ബോളിനെ സ്വാധീനിക്കാനും പെപ് ഗ്വാർഡിയോളക്ക് ആയിട്ടുണ്ട് എന്നും നെവിൽ പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് നേടിക്കിടുക്കാതെ ഗ്വാർഡിയോള ഇംഗ്ലണ്ട് വിട്ടു പോകും എന്ന് കരുതുന്നില്ല എന്നും നെവിൽ പറഞ്ഞു.