മാർക്ക് ഊത് ഷാൽകെയിലേക്ക്

ഹൊഫെൻഹെയിമിൽ നിന്നും സ്ട്രൈക്കെർ മാർക്ക് ഊത് ഷാൽകെയിലേക്കെത്തി. ഷാൽകെയുമായി നാല് വർഷത്തെ കരാറിലാണ് ഊത് ഒപ്പുവെച്ചത്. കരാറനുസരിച്ച് 2022 ജൂൺ 30 വരെ താരം റോയൽ ബ്ലൂസിനോടൊപ്പമുണ്ടാകും. 26 കാരനായ താരം ഈ സീസണിൽ തകർപ്പൻ ഫോമിലാണ്. 9 ഗോളുകളുമായാണ് ഊത് കുതിക്കുന്നത്. ഫ്രീ ട്രാൻസ്ഫെറിൽ ഹോഫൻഹെയിമിന് നഷ്ടപ്പെടുന്ന രണ്ടാം താരമാണ് ഊത്. കഴിഞ്ഞ സീസണിൽ സെബാസ്റ്റ്യൻ റൂഡിയെ ബയേണിലേക്ക് വിടാൻ ഹോഫൻഹെയിം നിർബന്ധിതരായിരുന്നു.

കൊളോണിലെ വിവിധ ക്ലബ്ബുകളിലായി കളിച്ച് വളർന്ന മാർക്ക് ഊത് 1 എഫ്‌സി കൊളോണിലൂടെ U23 ടീമിന് വേണ്ടി കളിച്ചു. നെതർലാണ്ടിൽ പ്രൊ ഫുട്ബോൾ ആരംഭിച്ച മാർക്ക് ഊത് 63 മത്സരങ്ങളിൽ 23 ഗോളുകൾ നേടി. ഹോഫൻഹെയിമിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷന്റെ ഇരു പാദങ്ങളിലും മാർക്ക് ഊത് ഗോളടിച്ചിട്ടുണ്ട്. 2015 ൽ ബുണ്ടസ് ലീഗയിൽ തിരിച്ചെത്തിയ മാർക്ക് ഊത് 72 മത്സരങ്ങൾ 28 ഗോളുകൾ നേടിയിട്ടുണ്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിക്കാൻ പ്രയാസം : ഡൽഹി കോച്ച് മിഗുവേൽ പോർച്ചുഗൽ
Next articleചരിത്രം തിരുത്താൻ കുഞ്ഞന്മാർ, ഇത് ലക്ഷദ്വീപ്