സീസണിലെ മൂന്നാം ഹാട്രിക്കുമായി വെർണർ, അഞ്ച് ഗോൾ ജയവുമായി ലെപ്സിഗ്

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ആർബി ലെപ്സിഗ്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ലെപ്സിഗ് മെയിൻസിനെ പരാജയപ്പെടുത്തിയത്. ഈ ബുണ്ടസ് ലീഗ സീസണിലെ മൂന്നാം ഹാട്രിക്കാണ് തീമോ വെർണർ നേടിയത്. യൂസൗഫ് പോൾസണ്ണും മാഴ്സൽ സാബിറ്റ്സറും ആണ് മറ്റ് രണ്ട് ഗോളുകൾ നേടിയത്. 8 മത്സരങ്ങളിൽ ഗോളടിക്കാതിരുന്ന വെർണറിന്റെ വമ്പൻ തിരിച്ച് വരവാണ് ഇന്നത്തേത്.

മെയിൻസിനെതിരെ വെർണറിന്റെ രണ്ടാം ഹാട്രിക്ക് ആണിത്. റിവേഴ്സ് ഫിക്സ്ചറിൽ 8 ഗോളുകൾ ആണ് മെയിൻസിന്റെ പോസ്റ്റിൽ ലെപ്സിഗ് അടിച്ച് കയറ്റിയിരുന്നത്. ഈ സീസണിലെ ഗോളുകളുടെ എണ്ണം 24 ആയി ഉയർത്താൻ വെർണർക്കായി. ബുണ്ടസ് ലീഗയിൽ ഡോർട്ട്മുണ്ടിന് മൂന്ന് പോയന്റ് പിന്നിൽ മൂന്നാം സ്ഥാനത്താണ് ലെപ്സിഗ്.