യുസുഫ് പോൾസണിന്റെ ഇരട്ട ഗോളിൽ ഹോഫൻഹെയിമിനെ പരാജയപ്പെടുത്തി ലെപ്‌സിഗ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ് ലീഗയിൽ ലെപ്‌സിഗിന് തകർപ്പൻ വിജയം. ലെപ്‌സിഗിന്റെ ഈ സീസണിലെ മൂന്നാം വിജയമാണിത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലെപ്‌സിഗിന്റെ വിജയം. യുസുഫ് പോൾസണിന്റെ ഇരട്ട ഗോളിലാണ് ഹോഫൻഹെയിമിനെ റെഡ്ബുൾ ലെപ്‌സിഗ് പരാജയപ്പെടുത്തിയത്. ആന്ദ്രെജ് ക്രമറിച്ചാണ് ഹോഫൻഹെയിമിന്റെ ആശ്വാസ ഗോൾ നേടിയത്. ജൂലിയൻ നൈഗൽസ്മാന്റെ ഹോഫൻഹെയിം പോയന്റ് നിലയിൽ പത്താമതാണ്.

ബുണ്ടസ് ലീഗയിൽ ശക്തമായ തിരിച്ചു വരവ് നടത്തുകയാണ് ലെപ്‌സിഗ് ഇപ്പോൾ. യുറോപ്പയിൽ തിരിച്ചടി നേരിട്ടെങ്കിലും ഹോഫൻഹെയിമിനെതിരെ മികച്ച പ്രകടനമാണ് ലെപ്‌സിഗ് കാഴ്‌ച വെക്കുന്നത്. ഈ സീസണിൽ ബുണ്ടസ് ലീഗയിലെ കരുത്തർക്ക് തിരിച്ചടിയാണ്. ഇന്നാണ് ആദ്യമായി ഷാൽകെ ഈ സീസണിൽ ഒരു വിജയം നേടുന്നത്.