മഴ നിയമത്തില്‍ മാറ്റം വരുത്തി ഐസിസി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മഴ നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി ഐസിസി. ഡക്ക്‍വര്‍ത്ത് ലൂയിസ് നിയമത്തിന്റെ കണക്കാക്കലിനു കഴിഞ്ഞ നാല് വര്‍ഷത്തെ സ്കോറുകളെ കണക്കിലെടുത്താണ് ഐസിസി ഈ തീരുമാനം കൈകൊണ്ടിട്ടുള്ളത്. ഏകദിനത്തില്‍ ടീമുകള്‍ നേടുന്ന സ്കോറുകള്‍ കവിഞ്ഞ കുറച്ച് വര്‍ഷങ്ങായി ഉയര്‍ന്നതിനാലാണ് ഈ തീരുമാനം ഐസിസി കൈക്കൊണ്ടിരിക്കുന്നത്. 700 ഏകദിനങ്ങളും 428 ടി20 അന്താരാഷ്ട്ര മത്സരങ്ങളും പരിഗണിച്ചാണ് ഈ മാറ്റം വരുത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇത് കൂടാതെ കളിക്കാരുടെ പെരുമാറ്റ ചട്ടത്തിലും പ്ലേയിംഗ് കണ്ടീഷനുകളിലും ഐസിസി മാറ്റം വരുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 30നു ആരംഭിക്കുന്ന സിംബാബ്‍വേ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം മുതലാണ് ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക.