ക്ലിൻസ്മാൻ പരിശീലക കുപ്പായത്തിൽ വീണ്ടും, ഇത്തവണ ബുണ്ടസ് ലീഗ ക്ലബ്ബിനൊപ്പം

- Advertisement -

ജർമ്മൻ ഇതിഹാസം യുർഗൻ ക്ലിൻസ്മാൻ വീണ്ടും പരിശീലക റോളിൽ തിരിച്ചെത്തി. ബുണ്ടസ് ലീഗ ക്ലബ്ബ് ഹെർത്ത ബർലിന്റെ പരിശീലകനായി അദ്ദേഹം നിയമിതനായി. ഈ സീസണിന്റെ അവസാനം വരെയാണ് നിയമനം.

2008-2009 സീസണിൽ ബയേണിന്റെ പരിശീലകനായിരുന്ന അദ്ദേഹം അതിന് ശേഷം ആദ്യമായാണ് സ്വന്തം രാജ്യത്ത് മറ്റൊരു പരിശീലക റോളിൽ എത്തുന്നത്. മുൻപ് അമേരിക്കൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനവും വഹിച്ചിട്ടുണ്ട്. ശനിയാഴ്ച ബൊറൂസിയ ഡോർട്ട്മുണ്ടിന് എതിരെയാണ് അദ്ദേഹത്തിന്റെ ആദ്യ മത്സരം.

Advertisement