ബ്രൈറ്റൺ പരിശീലകൻ ഗ്രഹാം പോട്ടറിന് പുതിയ കരാർ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൺ പരിശീലകൻ ഗ്രഹാം പോട്ടറിന് പുതിയ കരാർ. 2025വരെ നീണ്ടു നിൽക്കുന്ന കരാറിലാണ്പോട്ടർ ഒപ്പുവെച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലായിരുന്നു സ്വാൻസി വിട്ട് പോട്ടർ ബ്രൈറ്റന്റെ ചുമതലയേറ്റത്. പോട്ടറിനൊപ്പം സഹ പരിശീലകരായ ബില്ലി റീഡ്, ഹാംബെർഗ് എന്നിവരും കരാർ പുതുക്കി. ക്ലബിൽ എത്തിയതു മുതൽ മികച്ച പ്രകടനമാണ് നടത്തിയത് എന്ന് ബ്രൈറ്റൺ ചെയർമാൻ ടോണി ബ്ലൂം പറഞ്ഞു.

നല്ല ഫുട്ബോൾ സ്റ്റൈലിലേക്ക് മാറാൻ ബ്രൈറ്റണ് ഇപ്പോൾ ആയെന്നും ദീർഘകാല പ്ലാൻ ആണ് ക്ലബിന് പോട്ടറിനൊപ്പം ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു. ക്ലബിൽ ഇതുവരെയുള്ള സമയം മികച്ചതായിരുന്നു എന്നും ക്ലബിനെ ഒരുപാട് മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് ആകുമെന്നാണ് പ്രതീക്ഷയെന്നും പോട്ടർ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

Advertisement