പ്രായം 24, ലീഗ് കിരീടങ്ങൾ 9!! കിംഗ്സ്ലി കോമാൻ ആണ് താരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ബയേൺ മ്യൂണിച്ച് ബുണ്ടസ് ലീഗ കിരീടം ഉറപ്പിച്ചപ്പോൾ അത് അവരുടെ വിങ്ങറായ കിംഗ്സ്ലി കോമാന്റെ ഒമ്പതാം ലീഗ് കിരീടമായിരുന്നു. 24കാരനായ കോമാൻ തന്റെ 16ആം വയസ്സ് മുതൽ എല്ലാ വർഷവും ലീഗ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്. ബയേണൊപ്പം ഇത് തുടർച്ചയായ അഞ്ചാം ബുണ്ടസ് ലീഗ കിരീടമാണ് കോമാൻ നേടുന്നത്. അതിനും മുമ്പ് രണ്ട് തവണ യുവന്റസിനൊപ്പവും 2 തവണ പി എസ് ജിക്ക് ഒപ്പവും ലീഗ് കിരീടങ്ങൾ കോമാൻ നേടിയിരുന്നു.

2012-13, 2013-14 സീസണുകളിൽ ആയിരുന്നു പി എസ് ജിക്ക് ഒപ്പം താരത്തിന്റെ ഫ്രഞ്ച് ലീഗ് കിരീടങ്ങൾ. അതു കഴിഞ്ഞ് യുവന്റസിൽ എത്തിയ കോമാൻ 2014-15 സീസണിൽ ഇറ്റാലിയൻ കിരീടം നേടിം 2015-16 സീസണിൽ യുവന്റസിനായി ലീഗ് മത്സരങ്ങൾ കളിച്ച ശേഷമായിരുന്നു താരം ബയേണിൽ എത്തിയത്. അതുകൊണ്ട് തന്നെ ആ സീസണിൽ സീരി എ കിരീടവും ജർമ്മൻ ലീഗ് കിരീടവും കോമാന് ലഭിച്ചു. ഈ ലീഗ് കിരീടങ്ങൾ ഉൾപ്പെടെ 18 കിരീടങ്ങൾ ഇതിനകം കോമാൻ തന്റെ കരിയറിൽ സ്വന്തമാക്കി കഴിഞ്ഞു.