ഹാളണ്ട് ഒരു മാസത്തോളം പുറത്ത്

20201203 121748
- Advertisement -

ഡോർട്മുണ്ടിന്റെ യുവ സ്ട്രൈക്കർ ഹാളണ്ടിന് പരിക്ക്. താരം ദീഘകാലം പുറത്തിരിക്കേണ്ടി വരും. പരിശീലനത്തിനിടെ ഏറ്റ ഹാംസ്ട്രിങ് ഇഞ്ച്വറി ആണ് ഹാളണ്ടിന് പ്രശ്നമായിരിക്കുന്നത്. ഇന്നലെ ഹാളണ്ട് ലാസിയോക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിച്ചിരുന്നില്ല. പരിക്ക് സാരമുള്ളതാണെന്നും 2020ൽ താരം ഇനി കളിക്കില്ല എന്നും ഡോർട്മുണ്ട് പരിശീലകൻ പറഞ്ഞു. ഇനി ജനുവരിയിൽ ആകും ഹാളണ്ട് കളത്തിൽ ഇറങ്ങുക.

ഹാളണ്ടിനെ ഒരുപാട് മത്സത്തിൽ കളിപ്പിക്കേണ്ടി വന്നതാണ് പരിക്കിന് കാരണം എന്ന് പരിശീലകൻ ഫാവ്രെ പറഞ്ഞു. ഈ സീസണിൽ ഇതുവരെ 14 മത്സരങ്ങൾ കളിച്ച ഹാളണ്ട് 17 ഗോളുകൾ നേടിയിരുന്നു. ബുണ്ടസ് ലീഗയിൽ ഹാളണ്ടിന്റെ അഭാവം ഡോർട്മുണ്ടിന് വലിയ തിരിച്ചടിയാകും.

Advertisement