റിബറിയുടെ ബയേണിലെ ഏഴാം നമ്പർ ഇനി ഗ്നാബ്രിക്ക്

- Advertisement -

ബയേൺ മ്യൂണിക്കിൽ ഫ്രാങ്ക് റിബറി അവിസ്മരണീയമാക്കിയ ഏഴാം നമ്പർ ജേഴ്സിക്ക് പുതിയ അവകാശിയെത്തി. ബയേണിന്റെ ജർമ്മൻ യുവതാരം സെർജ് ഗ്നാബ്രിയായിരിക്കും അടുത്ത സീസൺ മുതൽ ബയേണിൽ ഏഴാം നമ്പർ അണിയുക. 12 വർഷത്തെ ഐതിഹാസികമായ സ്പെല്ലിന് ശേഷം കഴിഞ്ഞ വർഷം ഫ്രാങ്ക് റിബറി ബയേൺ മ്യൂണിക്ക് വിട്ടിരുന്നു. 423 മത്സരങ്ങളില്‍ ബയേണിന് വേണ്ടി ബൂട്ടണിഞ്ഞ റിബറി ക്ലബ്ബിന് വേണ്ടി 22 കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

ഓറഞ്ച് പടയുടെ സൂപ്പർ താരം ആർജൻ റോബനോടൊപ്പം യൂറോപ്യൻ ഫുട്ബോളിൽ ഇതിഹാസമെഴുതിയിരുന്നു റിബറി. റിബറിയും റോബനും ചേർന്ന “റോബറി” കൂട്ട്കെട്ട് ബയേണിന് വേണ്ടി കിരീടങ്ങൾ വാരിക്കൂട്ടിയിരുന്നു. റിബറിയുടെ ലെഗസിക്ക് അനന്തരാവകാശിയാണ് താനെന്ന് തെളിയിക്കുന്ന പ്രകടനമാണ് 2019-20 സീസണിൽ സെർജ് ഗ്നാബ്രിയുടെ പ്രകടനം. ചാമ്പ്യൻസ് ലീഗിൽ 9 ഗോളടിച്ച് ടോപ്പ് സ്കോറർ ലിസ്റ്റിൽ മൂന്നമതായിരുന്നു ഗ്നാബ്രി. ലിയോണിനെതിരെ സെമിയിൽ ഇരട്ട ഗോളുകൾ നേടിയിരുന്നു ഗ്നാബ്രി. ടോട്ടനത്തിനെതിരെയും ചെൽസിക്കെതിരെയും ഗോളടിച്ച് ലണ്ടനെ ചുവപ്പിക്കുന്നതിലും ഗ്നാബ്രി മുഖ്യപങ്ക് വഹിച്ചിരുന്നു.

Advertisement