പരിശീലകനെ തള്ളിതാഴെയിട്ടു, ഫ്രാങ്ക്ഫർട്ട് ക്യാപ്റ്റന് വിലക്ക്

ബുണ്ടസ് ലീഗ ക്ലബ്ബായ എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് ക്യാപ്റ്റൻ ഡേവിഡ് അബ്രഹാമിന് വിലക്ക്. എഴ് ആഴ്ച്ചത്തെ വിലക്കാണ് ഡേവിഡ് അബ്രഹാമിന് വിധിച്ചിട്ടുള്ളത്. ബുണ്ടസ് ലീഗയിൽ ഫ്രെയ്വർഗിനെതിരായ മത്സരത്തിൽ ഫ്രയ്ബർഗ് കോച്ച് കിസ്റ്റ്യൻ സ്ട്രീചിനെ തള്ളി വീഴ്ത്തിയതിനാണ് ഫ്രാങ്ക്ഫർട്ട് ക്യാപ്റ്റൻ വിലക്ക് നേരിടേണ്ടി വന്നത്. 25000 യൂറോ പിഴയായും ഡേവിഡ് അബ്രഹാം അടക്കണം.

ആവേശോജ്വലമായ മത്സരം അവസാനത്തോടടുക്കുന്നതിനിടെയിലായിരുന്നു ഈ സംഭവം നടന്നത്. ഇതേ തുടർന്ന് ഇരു ടീമുകളിലേയും താരങ്ങൾ തമ്മിൽ ഏറ്റുമുട്ടലിന്റെ വക്കത്തോളമെത്തി കാര്യങ്ങൾ. ഫ്രയ്ബർഗിന്റെ വിൻസെസൊ ഗ്രിഫോക്കും മൂന്ന് മത്സരങ്ങളിൽ വിലക്ക് വന്നിട്ടുണ്ട്. ഫ്രാങ്ക്ഫർട്ട് ക്യാപ്റ്റനെതിരെ തിരിഞ്ഞതാണ് ഗ്രിഫോക്ക് തിരിച്ചടിയായത്. മൂന്ന് മത്സരങ്ങളിലേക്കാണ് വിലക്ക്. വിലക്കിനെ തുടർന്ന് 2019ൽ ബുണ്ടസ് ലീഗയിൽ ഇനി ഫ്രാങ്ക്ഫർട്ടിനായി ഡേവിഡ് അബ്രഹാം കളിക്കില്ല. പക്ഷേ യൂറോപ്പ ലീഗിന് ഈ വിലക്ക് ബാധകമല്ല.

Previous articleU-17 വനിതാ ചാമ്പ്യൻഷിപ്പ്; രണ്ടാം വിജയം നേടി ടൈഗ്രസസ്
Next articleവെങ്ങർ തിരിച്ചെത്തി, ഇനി ഫിഫയിൽ സുപ്രധാന പദവി