വെങ്ങർ തിരിച്ചെത്തി, ഇനി ഫിഫയിൽ സുപ്രധാന പദവി

ഇതിഹാസ പരിശീലകൻ ആഴ്സൻ വെങ്ങർ ഒരിടവേളക്ക് ശേഷം ഫുട്‌ബോളിൽ തിരിച്ചെത്തി. ഫിഫയിൽ ‘ ചീഫ് ഓഫ് ഗ്ലോബൽ ഫുട്‌ബോൾ ഡെവലപ്മെന്റ്’ എന്ന പദവി ഏറ്റെടുത്തുകൊണ്ടാണ് ഫ്രഞ്ചുകാരൻ തിരിച്ചെത്തുന്നത്. വെങ്ങറുടെ നിയമനം ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

23 വർഷങ്ങൾക്ക് ശേഷം ആഴ്സണൽ ഫുട്‌ബോൾ ക്ലബ്ബ്മായുള്ള സഹകരണം 2018 ൽ അവസാനിപ്പിച്ച ശേഷം ഉള്ള ചെറിയ ഇടവേളക്ക് ശേഷമാണ് വെങ്ങർ തിരിച്ചെത്തുന്നത്. ഇതിനിടെ ബയേണിന്റെ പരിശീലക റോളിൽ അദ്ദേഹം മടങ്ങി എത്തും എന്ന അഭ്യൂഹങ്ങൾ വന്നെങ്കിലും അത് ഉണ്ടായില്ല. സാങ്കേതിക കാര്യങ്ങളിൽ ഫിഫക്ക് വേണ്ട സുപ്രധാന നിർദേശങ്ങൾ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയുന്ന ടീമിനെ നയിക്കുക എന്നതാണ് 70 വയസുകാരനായ വെങ്ങറുടെ പ്രധാന ചുമതല എന്നറിയുന്നു.