U-17 വനിതാ ചാമ്പ്യൻഷിപ്പ്; രണ്ടാം വിജയം നേടി ടൈഗ്രസസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 17 ലോകകപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന അണ്ടർ 17 വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ടൈഗ്രസസിന് രണ്ടാം വിജയം. ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ പാന്തേഴ്സിനെ ആണ് ടൈഗ്രസസ് പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ടൈഗ്രസസിന്റെ വിജയം. മലയാളി പരിശീലകയായ പ്രിയ ആണ് ടൈഗ്രസസിന്റെ പരിശീലക‌.

കൊൽക്കത്ത കല്യാണി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഇരട്ട ഗോളുകളുമായി അഞ്ചു ആണ് ടൈഗ്രസസിന്റെ മികച്ച താരമായത്. അമീഷയും, കേരനും, നിതുവുമാണ് ടൈഗ്രസസിനു വേണ്ടി ഗോളുകൾ നേടിയ മറ്റു താരങ്ങൾ. ആദ്യ മത്സരത്തിൽ ചീറ്റാസിനെയും തോൽപ്പിച്ചിരുന്ന ടൈഗ്രാസസിന് ഇതോടെ ആറു പോയന്റായി.