ഡോർട്ട്മുണ്ട് മാനേജർക്ക് പുത്തൻ കരാർ

ജർമ്മൻ ക്ലബ്ബ് ബൊറൂസിയ ഡോർട്ട്മുണ്ട് പരിശീലകൻ ലൂസിയാൻ ഫാവ്രെ ക്ലബ്ബ്മായി കരാർ പുതുക്കി. പുതുക്കിയ കരാർ പ്രകാരം അദ്ദേഹം 2021 വരെ ജർമ്മൻ ക്ലബ്ബിൽ തുടരും. ഔദ്യോഗിക വെബ് സൈറ്റ് വഴി ക്ലബ്ബ് ഇക്കാര്യം സ്ഥിതീകരിച്ചു.

സ്വിസ് സ്വദേശിയായ ഫാവ്രെ 2018 മെയ് മാസത്തിലാണ് ജർമ്മൻ ക്ലബ്ബിൽ എത്തുന്നത്. ആശയ സീസണിൽ ക്ലബ്ബിനെ ബുണ്ടസ് ലീഗെയിൽ രണ്ടാം സ്ഥാനത്ത് എത്തിക്കാൻ അദ്ദേഹത്തിനായി. മുൻപ് നീസ്, ബൊറൂസിയ മോഷൻഗ്ലാഡ്‌ബാച്, ഹെർത്ത ബി എസ് സി, സൂറിക് ടീമുകളെയും പരിശീലിപിച്ചിട്ടുണ്ട്.