അത്ലറ്റികോ താരത്തിനായി റെക്കോർഡ് ട്രാൻസ്ഫർ തുക മുടക്കാനൊരുങ്ങി സിറ്റി

അത്ലറ്റികോ മാഡ്രിഡ് താരം റോഡ്രിയെ സ്വന്തതമാക്കാനൊരുങ്ങി ലരീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റി. താരത്തിന്റെ റിലീസ് ക്ളോസായ 70 മില്യൺ യൂറോ മുടക്കാൻ സിറ്റി തയ്യാറാണ് എന്നാണ് റിപ്പോർട്ടുകൾ.

മധ്യനിര താരമായ റോഡ്രിയെ ഫെർണാണ്ടിഞ്ഞോക്ക് പകരക്കാരനായിട്ടാണ് സിറ്റി ടീമിൽ എത്തിക്കുന്നത്. 34 വയസുകാരനായ ഫെർണാണ്ടിഞ്ഞോക്ക് പകരം 22 വയസുകാരനായ റോഡ്രി എത്തുന്നതോടെ ടീം കൂടുതൽ ശക്തമാകും എന്നാണ് ഗാർഡിയോളയുടെ പ്രതീക്ഷ. പക്ഷെ തരത്തിനായി ബയേണിന്റെ ശ്രമങ്ങളും നടക്കുന്നുണ്ട്. എങ്കിലും താരം സിറ്റി തിരഞ്ഞെടുകാനാണ് സാധ്യത.

സ്പാനിഷ് ദേശീയ ടീം അംഗമായ റോഡ്രി 2018 ലാണ് വിയ്യാ റയലിൽ നിന്നാണ് അത്ലറ്റികോ മാഡ്രിഡിൽ എത്തുന്നത്.

Previous articleഡോർട്ട്മുണ്ട് മാനേജർക്ക് പുത്തൻ കരാർ
Next articleഓഹ് ഓയിന്‍, തീപ്പൊരി ബാറ്റിംഗ് പ്രകടനവുമായി ഇംഗ്ലണ്ട് നായകന്‍, മികച്ച ബാറ്റിംഗുമായി ബൈര്‍സ്റ്റോയും റൂട്ടും