റിക്ടർ സ്കെയിലിൽ 3-2, ഡോർട്ട്മുണ്ടിനെ അട്ടിമറിച്ച് ഹെർത്ത ബെർലിൻ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ് ലീഗയിൽ ബൊറുസിയ ഡോർട്ട്മുണ്ടിന്റെ കിരീടപ്രതീക്ഷകൾക്ക് തിരിച്ചടി നൽകി ഹെർത്ത ബെർലിന്റെ വമ്പൻ ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹെർത്ത ബെർലിൻ ബൊറുസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി മാർകോ റിക്ടർ നിറഞ്ഞാടിയ മത്സരത്തിൽ ഹെർത്ത മികച്ച പ്രകടനവുമായി ജയം പിടിച്ചെടുക്കുകയായിരുന്നു. ബെൽഫോഡിലാണ് ഹെർത്തയുടെ മറ്റൊരു ഗോൾ നേടിയത്. ബ്രാൻഡും സ്റ്റെഫാൻ ടിഗ്ഗ്സുമാണ് ബൊറുസിയ ഡോർട്ട്മുണ്ടിന്റെ ഗോളുകൾ നേടിയത്.

വമ്പൻ താരനിരയുമായി എത്തിയ ഡോർട്ട്മുണ്ടിന് മിഡ്ടേബിൾ ടീമായ ഹെർത്തക്ക് മുന്നിൽ വിയർക്കേണ്ടി വന്നു. ആദ്യ പകുതിയിൽ ബ്രാൻഡിലൂടെ നേടിയ ഗോളീന്റെ ലീഡ് രണ്ടാം പകുതിയിൽ നിലനിർത്താൻ ബൊറുസിയ ഡോർട്ട്മുണ്ടിനായില്ല. മാർകോ റിക്ടർ പിന്നീട് ഇരട്ട ഗോളുകൾ നേടിയതോടെ കളി ഹെർത്തക്ക് അനുകൂലമായിരുന്നു. പകരക്കാരനായി ഇറങ്ങിയ ടിഗ്ഗ്സിന്റെ ഗോൾ പിറന്നെങ്കിലും ഹെർത്ത ഒടുവിൽ ജയം പിടിച്ചെടുക്കുകയായിരുന്നു. ഈ പരാജയത്തോടു കൂടി ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് 9പോയന്റ് പിന്നിലായാണ് ബൊറുസിയ ഡോർട്ട്മുണ്ട് ഈ വർഷം കളിയവസാനിപ്പിക്കുന്നത്.