ഇഞ്ചുറി ടൈമിൽ ഇരട്ട ഗോളുകളുമായി അൽകാസർ, ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബൊറൂസിയ ഡോർട്ട്മുണ്ട് വോൾഫ്സ്ബർഗിനെ പരാജയപ്പെടുത്തിയത്. പാക്കോ അൽകാസറിന്റെ ഇരട്ട ഗോളുകളാണ് ഡോർട്ട്മുണ്ടിന് ജയം നേടിക്കൊടുത്തത്. അധിക സമയത്ത് ലൂസിയൻ ഫാവരെയുടെ സൂപ്പർ സബ്ബ് നേടിയ ഗോളുകൾ സിഗ്നൽ ഇടൂന പാർക്കിലെ ആരാധകർക്ക് ആവേശമായി.

ഇന്നത്തെ ജയം ബയേണിനെ പോയന്റ് നിലയിൽ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ സഹായിച്ചു. ഈ ജയം രണ്ടു പോയിന്റിന്റെ ലീഡ് ആണ് ഡോർട്ട്മുണ്ടിന് നേടിക്കൊടുത്തത്. ദേർ ക്ലാസിക്കർ അടുത്ത ആഴ്ച നടക്കാനിരിക്കെ ഈ ജയം ഡോർട്ട്മുണ്ടിന് ആശ്വാസമാണ്. ജർമ്മനിയിലെ വലിയ രണ്ടു ക്ലബ്ബുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ജർമ്മൻ ക്ലാസ്സിക്ക് പോരാട്ടം ഇനി കിരീടപ്പോരാട്ടത്തിന്റെ പേരിൽ കൂടുതൽ ആവേശകരമാകും.