അലയൻസ് അറീനയിലെ ബയേൺ സ്റ്റോർ ഉദ്ഘാടനം ചെയ്ത് കൗട്ടിനോ

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ഹോം സ്റ്റേഡിയമായ അലയൻസ് അറീനയിൽ പുതിയ സ്റ്റോർ തുറന്നു. ബവേറിയയിലേക്ക് ട്രാൻസ്ഫർ ജാലകത്തിലെത്തിയ ബ്രസീലിയൻ സൂപ്പർ താരം കൗട്ടിനോയാണ് സ്റ്റോറിന്റെ ഉദ്ഘാടനം നടത്തിയത്. കൗട്ടിനോയുടേതടക്കമുള്ള ബയേണിന്റെ പുതിയ സീസണിലെ പുതിയ കിറ്റുകളടക്കം ലഭ്യമാണ് പുതിയ ബയേൺ സ്റ്റോറിൽ.

8.5 മില്ല്യൺ നൽകിയാണ് ബാഴ്സയിൽ നിന്നും ബയേൺ കൗട്ടിനോയെ ടീമിലെത്തിച്ചത്. അർജൻ റോബന്റെ 10 നമ്പറാണ് ബയേണിൽ കൗട്ടീനോ അണിയുന്നത്. ഒരു വർഷത്തെ ലോണിലാണ് ജർമ്മനിയിലേക്ക് കൗട്ടിനോ വന്നത്. ഈ സീസൺ കഴിഞ്ഞാൽ 120 മില്യൺ നൽകി കൗട്ടീനോയെ സ്ഥിര കരാറിൽ ബയേണ് സ്വന്തമാക്കാനും സാധിക്കും.

Previous articleപൊരുതി ജയിച്ച് അയാക്സ് ചാമ്പ്യൻസ് ലീഗിലേക്ക്
Next articleറാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ രണ്ടാം റൗണ്ട് ഈ ആഴ്ച്ച തുടങ്ങും